കല്‍പ്പറ്റ: കോണ്‍ഗ്രസ് ദേശീയ നേതാക്കളായ രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്കാ ഗാന്ധിയുടേയും വയനാട് ലോക്‌സഭാ മണ്ഡലത്തിലെ വിജയം വര്‍ഗീയ ശക്തികളുടെ ...
കല്‍പ്പറ്റ: കോണ്‍ഗ്രസ് ദേശീയ നേതാക്കളായ രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്കാ ഗാന്ധിയുടേയും വയനാട് ലോക്‌സഭാ മണ്ഡലത്തിലെ വിജയം വര്‍ഗീയ ശക്തികളുടെ പിന്‍ബലത്തിലൂടെയാണെന്ന സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍ നടത്തിയ പരാമര്‍ശത്തെ പിന്തുണച്ച് സിപിഎം നേതാക്കള്‍. വര്‍ഗീയ ശക്തികളെ യുഡിഎഫിനോടൊപ്പം ചേര്‍ക്കാന്‍ ലീഗ് ശ്രമിക്കുകയാണെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ പറഞ്ഞു. വിജയരാഘവന്റെ പരാമര്‍ശത്തില്‍ വര്‍ഗീയ നിലപാടില്ലെന്നും ന്യൂനപക്ഷ ഭൂരിപക്ഷ പ്രീണനം പാര്‍ട്ടി അജണ്ടയല്ലെന്നും അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്ലാമിക്കെതിരായ വിമര്‍ശനം മുസ്ലീങ്ങള്‍ക്കെതിരല്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രതികരണം. വിജയരാഘവന്‍ പറഞ്ഞത് വളരെ കൃത്യമാണെന്നും എസ്ഡിപിയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും സഖ്യകക്ഷി എന്ന രീതിയില്‍ തന്നെയാണ് വോട്ട് ലഭിച്ചതെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. വിജയരാഘവന്‍ പാര്‍ട്ടി നയം അനുസരിച്ചുള്ള കാര്യങ്ങളാണ് പ്രസംഗത്തില്‍ പറഞ്ഞതെന്ന് പികെ ശ്രീമതിയും പറഞ്ഞു.
അതേസമയം, സംഘപരിവാറിനെപോലും നാണിപ്പിക്കുന്ന തരത്തില്‍ ഭൂരിപക്ഷവര്‍ഗീയപ്രീണനവുമായി സിപിഎം രംഗത്തെത്തിയിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്കുണ്ടായ ഉജ്ജ്വല വിജയം ന്യൂനപക്ഷതീവ്രവാദികളുടെ വോട്ട് കൊണ്ടാണെന്നാണ് സിപിഎം സംസ്ഥാനസെക്രട്ടറി പറയുന്നത്. അത് വയനാട്ടിലെ ജനങ്ങളെ മുഴുവന്‍ അപമാനിച്ചതാണെന്ന് സതീശന്‍ പറഞ്ഞു.
Key Words: Rahul Gandhi, Priyanka Gandhi, Wayanand win, A Vijayaraghavan
COMMENTS