P.V Sindhu to marry Venkata Datta Sai
ഹൈദരാബാദ്: ഒളിമ്പിക് മെഡല്‍ ജേതാവ് പി.വി സിന്ധു വിവാഹിതയാകുന്നു. സോഫ്റ്റ്‌വെയര്‍ കമ്പനിയായ പൊസിഡെക്‌സ് ടെക്‌നോളജീസിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ വെങ്കടദത്ത സായിയാണ് വരന്‍.
ഈ മാസം 22 ന് രാജസ്ഥാനിലെ ഉദയ്പുരില്‍ വച്ചാണ് വിവാഹം. തുടര്‍ന്ന് ഹൈദരാബാദില്‍ വിവാഹ സത്കാരവും നടക്കും. അടുത്തിടെ സയ്യിദ് മോദി ബാഡ്മിന്റണ്‍ സൂപ്പര്‍സീരീസ് 300 ടൂര്‍ണമെന്റില്‍ കിരീടം നേടിയ ശേഷം പി.വി സിന്ധു അടുത്ത മത്സരത്തിനായുള്ള ഇടവേളയിലാണ്.
ജനുവരിയില്‍ വീണ്ടും മത്സരത്തിന്റെ തിരക്കുകളിലേക്ക് കടക്കുന്നതിന് മുന്‍പായാണ് കുടുംബം ഇടവേളയില്‍ തന്നെ വിവാഹം ഉറപ്പിച്ചത്. ഇരുകുടുംബങ്ങളും തമ്മില്‍ ഏറെക്കാലമായി വളരെ അടുത്ത പരിചയവുമുണ്ട്.
Keywords: P.V Sindhu, Venkata Datta Sai, Marriage, This month
COMMENTS