Pushpa 2 stampede injured boy confirmed brain death
ഹൈദരാബാദ്: പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് ഗുരുതരമായി പരിക്കേറ്റ കുട്ടിക്ക് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച് ആശുപത്രി. ഹൈദരബാദ് സ്വദേശിയായ ഒമ്പത് വയസുകാരന്‍ ശ്രീനേജാണ് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്.
അപകട ശേഷം പൂര്‍ണ്ണമായും അബോധാവസ്ഥയിലായിരുന്ന കുട്ടി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. അതേസമയം കുട്ടിക്ക് മികച്ച ചികിത്സ ലഭ്യമാക്കുമെന്ന് തെലുങ്കാന സര്‍ക്കാര്‍ അറിയിച്ചു. കുട്ടിയുടെ അമ്മ രേവതി (39) സംഭവദിവസം തന്നെ മരണമടഞ്ഞിരുന്നു.
ഹൈദരാബാദിലെ സന്ധ്യ തിയറ്ററില്‍ ഡിസംബര്‍ നാല് ബുധനാഴ്ച രാത്രി നടന്ന പ്രീമിയര്‍ ഷോയ്ക്ക് അല്ലു അര്‍ജുനും സിനിമാ സംഘവും എത്തിയതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലുപ്പെട്ടാണ് ഒരു കുടുംബത്തിന് പരിക്കേറ്റത്.
ഇതില്‍ സ്ത്രീ സംഭവദിവസം തന്നെ മരിക്കുകയും ഒരു കുട്ടി ഗുരുതരാവസ്ഥയിലും ഭര്‍ത്താവിനും മറ്റൊരു കുട്ടിക്കും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അതില്‍ ഗുരുതരാവസ്ഥലായിരുന്ന കുട്ടിക്കാണ് ഇപ്പോള്‍ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചിരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് നടന്‍ അല്ലു അര്‍ജുനെതിരെയും സന്ധ്യ തിയേറ്ററിനെതിരെയും പൊലീസ് കേസെടുത്തു. നടനെ അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. തിയേറ്ററിന് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്.
Keywords: Pushpa 2, 9 year boy, Brain death, Injury, Police, Allu Arjun
COMMENTS