തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍. കൂവിയ ആളെ മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു. ന...
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍. കൂവിയ ആളെ മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു. നിശാഗന്ധിയില്‍ വേദിക്ക് പുറത്താണ് സംഭവം.
എന്തിനാണ് പ്രതിഷേധമെന്നതില്‍ വ്യക്തമല്ല. റോമിയോ എം. രാജ് എന്ന പേരാണ് ഡെലിഗേറ്റ് പാസില്‍ ഉള്ളത്. ഇയാള്‍ ഡെലിഗേറ്റ് ആയിരുന്നില്ലെന്നും 2022 ലെ പാസ് ആണ് ഇയാളുടെ കൈയ്യില്‍ ഉണ്ടായിരുന്നതെന്നും മ്യൂസിയം പൊലീസ് പറയുന്നു.
Key Words: Man boos, Pinarayi Vijayan, IFFK
COMMENTS