ന്യൂഡല്‍ഹി: പലസ്തീന്‍ എന്നെഴുതിയ ബാഗുമായി ഇന്നലെ പാര്‍ലമെന്റിലെത്തിയ വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി ഇന്ന് ബംഗ്ലാദേശിന് ...
ന്യൂഡല്‍ഹി: പലസ്തീന്‍ എന്നെഴുതിയ ബാഗുമായി ഇന്നലെ പാര്‍ലമെന്റിലെത്തിയ വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി ഇന്ന് ബംഗ്ലാദേശിന് അനുകൂലിക്കുന്ന എഴുത്തുകളുള്ള ബാഗുമായാണ് എത്തിയത്. പ്രിയങ്ക മാത്രമല്ല, മറ്റ് പ്രതിപക്ഷ എംപിമാരും ഇതേ ബാഗുമായാണ് എത്തിയത്. പാര്‍ലമെന്റിനു പുറത്ത് ബംഗ്ലാദേശിലെ അതിക്രമങ്ങള്‍ക്കെതിരെ അവര്‍ പ്രതിഷേധിക്കുകയും ചെയ്തു
ഇതിന്റെ പേരില്‍ തനിക്കെതിരെ ബിജെപി നടത്തുന്ന പ്രതിഷേധം 'സാധാരണ പുരുഷാധിപത്യം' എന്ന് വിശേഷിപ്പിച്ച് തള്ളിക്കളയുകയും ചെയ്തു പ്രിയങ്ക ഗാന്ധി. 'ഞാന്‍ ഇപ്പോള്‍ എന്ത് വസ്ത്രം ധരിക്കണമെന്ന് ആരാണ് തീരുമാനിക്കുക? സ്ത്രീകള്‍ എന്ത് ധരിക്കണമെന്ന് പുരുഷന്മാര്‍ തീരുമാനിക്കുന്നത് സാധാരണ പുരുഷാധിപത്യമാണെന്നും തനിക്ക് അതിനോട് വിയോജിപ്പാണെന്നും പ്രിയങ്ക വ്യക്തമാക്കി. എനിക്ക് വേണ്ടത് ഞാന്‍ ധരിക്കും- അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ പാര്‍ലമെന്റില്‍ വലിയ ബഹളത്തിന് കാരണമായ ബാഗിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു പ്രിയങ്കയുടെ മറുപടി.
വ്യവസായി ഗൗതം അദാനിക്കെതിരായ യുഎസ് കോടതിയുടെ കുറ്റപത്രം പോലെ തങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്ന വിഷയങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ പ്രതിപക്ഷം വ്യത്യസ്തരീതിയാണ് പിന്തുടരുന്നത്.
ഈ ശീതകാല സമ്മേളനത്തില്‍ 'മോദി-അദാനി ഏക് ഹേ' എന്ന സന്ദേശം പതിച്ച ജാക്കറ്റും ടീ ഷര്‍ട്ടും ധരിച്ചാണ് എംപിമാര്‍ പ്രതിഷേധിച്ചത്. അത്തരത്തിലാണ് 'പലസ്തീന്‍ ബാഗും ബംഗ്ലാദേശ് ബാഗും' പ്രതിഷേധത്തിന്റെയും ഒരു ജനതയോടുള്ള ഐക്യദാര്‍ഢ്യത്തിന്റെയും ഭാഗമായത്.
Key Words: Bag Protest, Priyanka Gandhi
COMMENTS