ഢാക്ക: ബംഗ്ലാദേശിലെ നതോര്‍ സദര്‍ ഉപജില്ലയിലെ ബരാഹരീഷ്പൂരിലെ കാശിംപൂര്‍ മഹാശ്മശാന ക്ഷേത്രം കൊള്ളയടിച്ചു പൂജാരി തരുണ്‍ ചന്ദ്ര ദാസിനെ കൊന്നു. വ...
ഢാക്ക: ബംഗ്ലാദേശിലെ നതോര്‍ സദര്‍ ഉപജില്ലയിലെ ബരാഹരീഷ്പൂരിലെ കാശിംപൂര്‍ മഹാശ്മശാന ക്ഷേത്രം കൊള്ളയടിച്ചു പൂജാരി തരുണ്‍ ചന്ദ്ര ദാസിനെ കൊന്നു.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ശനിയാഴ്ച രാവിലെയാണ് കൈകാലുകള്‍ ബന്ധിക്കപ്പെട്ടു തരുണ്‍ ചന്ദ്ര ദാസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
നതോര്‍ അലൈപൂര്‍ ധോപാപാര മൊഹല്ലയിലെ പരേതനായ കാലിപദ ദാസിന്റെ മകനാണ് കൊല്ലപ്പെട്ട പുരോഹിതന്‍ തരുണ്‍ ചന്ദ്ര ദാസ് (55). 20 വര്‍ഷമായി അദ്ദേഹം മഹാശ്മശാന ക്ഷേത്രത്തിലായിരുന്നു താമസിച്ചിരുന്നത്.
പൂജാരി കൊല്ലപ്പെട്ടതായി മഹാശ്മശാന കമ്മിറ്റി ജനറല്‍ സെക്രട്ടറി സത്യനാരായണ്‍ റോയ് സ്ഥിരീകരിച്ചു. ശനിയാഴ്ച ഭക്തര്‍ മഹാശ്മശാന മന്ദിരത്തിലെത്തിയപ്പോഴാണ് കൈകാലുകള്‍ ബന്ധിച്ച നിലയില്‍ തരുണ്‍ ചന്ദ്ര ദാസിന്റെ മൃതദേഹം കണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
ഭണ്ടാരപ്പെട്ടിയുടെയും ഓഫീസിന്റെയും പൂട്ട് തകര്‍ക്കുകയും ഗ്രില്ലുകള്‍ മുറിക്കുകയും ചെയ്തിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു.
ഷെയ്ഖ് ഹസീനയുടെ ഭരണം ഇല്ലാതായതോടെ പീഡനങ്ങളും കൊലപാതകങ്ങളും നേരിടുന്ന മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതില്‍ ഇടക്കാല സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ഇസ്‌കോണ്‍ ആരോപിച്ചു. കാശിംപൂര്‍ മഹാശ്മശാന ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണം ഞെട്ടിപ്പിക്കുന്നതാണെന്നു ഇസ്‌കോണ്‍ കൊല്‍ക്കത്ത വക്താവ് രാധാരമണ്‍ ദാസ് എക്സില്‍ കുറിച്ചു.
Summary: Priest Tarun Chandra Das was killed at the Kashimpur Mahasmashana Temple in Baraharishpur, Nathor Sadar Upazila, Bangladesh. The incident took place on Friday night. Tarun Chandra Das was found dead with his hands and feet tied on Saturday morning.
COMMENTS