PM memorial about Nehru's letters
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു എഴുതിയ കത്തുകളുടെ ശേഖരം തിരികെ നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രിയുടെ മ്യൂസിയം ആന്‍ഡ് ലൈബ്രറിയിലേക്ക് കത്തുകള്‍ തിരികെ നല്‍കണമെന്ന് കേന്ദ്രം രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടു.
2008 ല്‍ സോണിയ ഗാന്ധിയുടെ ആവശ്യപ്രകാരം ഈ കത്തുകളുടെ ശേഖരം പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നത് നിര്‍ത്തുകയും സ്വകാര്യമായി സൂക്ഷിക്കുകയുമാണ്.
എന്നാല്‍ ചരിത്രപ്രാധാന്യമുള്ള ഇവ ഗവേഷകര്‍ക്കും ചരിത്രകാരന്മാര്‍ക്കും ഗുണംചെയ്യുമെന്നതിനാല്‍ കൈമാറുകയോ പകര്‍ത്തി നല്‍കുകയോ വേണമെന്നതാണ് ആവശ്യം.
Keywords: PM memorial, Letter, Nehru
COMMENTS