A plane carrying 181 people skidded off the runway during landing and crashed at Mueang Airport in South Korea, killing all but two people on board
സോള്‍ : 181 പേരുമായി പറന്ന വിമാനം ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി ദക്ഷിണ കൊറിയയിലെ മുവാന്‍ വിമാനത്താവളത്തില്‍ തകര്‍ന്നുവീണു, രണ്ട് പേരൊഴികെ മറ്റെല്ലാവരും മരിച്ചു.
യോന്‍ഹാപ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, ജെജു എയര്‍ വിമാനം 2216 തായ്ലന്‍ഡില്‍ നിന്ന് മടങ്ങുമ്പോള്‍ സൗത്ത് ജിയോല്ല പ്രവിശ്യയില്‍ വച്ചാണ് അപകടമുണ്ടായത്.
ബോയിംഗ് 737-8എഎസിന്റെ പിന്‍ഭാഗത്തുണ്ടായിരുന്നവരാണ് രക്ഷപ്പെട്ട രണ്ടു പേര്‍. വിമാനത്തിലുണ്ടായിരുന്ന 181 പേരില്‍ 175 പേര്‍ യാത്രക്കാരും ആറ് വിമാന ജീവനക്കാരുമാണ്. ബെല്ലി ലാന്‍ഡിംഗ് ശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്ന് വിമാനം വേലിയില്‍ ഇടിച്ച് തീപിടിക്കുകയായിരുന്നു. പ്രാദേശിക സമയം രാവിലെ ഒന്‍പതു മണിക്കായിരുന്നു അപകടം. അപകട സ്ഥലത്തിന് മുകളില്‍ കറുത്ത പുക ഉയരുന്നതു കാണാമായിരുന്നു.
പക്ഷി ഇടിച്ചതോ ലാന്‍ഡിംഗ് ഗിയര്‍ തകരാറോ ആയിരിക്കാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പ്രതികൂല കാലാവസ്ഥയും അപകടത്തിന് കാരണമായെന്ന് കരുതുന്നതായി അധികൃതര്‍ പറഞ്ഞു.
യാത്രക്കാരെ രക്ഷിക്കാന്‍ എല്ലാ സാദ്ധ്യമായതെല്ലാം ചെയ്യാന്‍ ആക്ടിംഗ് പ്രസിഡന്റ് ചോയ് സാങ്-മോക്ക് ആഹ്വാനം ചെയ്തു.
ഇതേസമയം, വിമാനാപകടത്തില്‍ ആത്മാര്‍ത്ഥമായി മാപ്പ് ചോദിക്കുന്നുവെന്ന് ജെജു എയര്‍ സോഷ്യല്‍ മീഡിയ ചാനലുകളില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പറഞ്ഞു.
ദക്ഷിണ കൊറിയയിലെ ഏറ്റവും ചെലവ് കുറഞ്ഞ വിമാനക്കമ്പനികളിലൊന്നായ ജെജു എയറിന്റെ ചരിത്രത്തിലെ ആദ്യത്തെ മാരകമായ അപകടമാണിത്. 2005ലാണ് കമ്പനി സ്ഥാപിതമായത്. അപകടത്തില്‍പ്പെട്ട വിമാനം യൂറോപ്പിലെ ചെലവുകുറഞ്ഞ വിമാനക്കമ്പനിയായ റയാന്‍ എയറില്‍ നിന്ന് 2017 ല്‍ ഏറ്റെടുത്തതാണ്.
കസാക്കിസ്ഥാനില്‍ ബുധനാഴ്ച അസര്‍ബൈജാന്‍ എയര്‍ലൈന്‍സിന്റെ യാത്രാവിമാനം തകര്‍ന്ന് 38 പേര്‍ മരിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഞായറാഴ്ചത്തെ അപകടം.
'ദാരുണമായ സംഭവത്തില്‍' റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയേവിനോട് ക്ഷമാപണം നടത്തി.
Summary: A plane carrying 181 people skidded off the runway during landing and crashed at Mueang Airport in South Korea, killing all but two people on board.
COMMENTS