കൊച്ചി: പെരിയ ഇരട്ടക്കൊലപാതകം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ആസൂത്രിതമായി ചെയ്തതാണെന്ന് കോടതി വിധിയിലൂടെ അസന്നിഗ്ധമായി തെളിഞ്ഞെന്ന് മുന്‍ പ്രതിപ...
കൊച്ചി: പെരിയ ഇരട്ടക്കൊലപാതകം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ആസൂത്രിതമായി ചെയ്തതാണെന്ന് കോടതി വിധിയിലൂടെ അസന്നിഗ്ധമായി തെളിഞ്ഞെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഒരു എം എല്‍ എ അടക്കം ഉന്നത നേതാക്കള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കോണ്‍ഗ്രസ് ആദ്യം തന്നെ പറഞ്ഞതാണ്. എന്നിട്ടും പാര്‍ട്ടിക്ക് പങ്കില്ലെന്ന ഇടതു നേതാക്കളുടെ കൈകഴുകല്‍ കോടതി വിധിയോടെ പൊളിഞ്ഞിരിക്കുകയാണ്.
കേസില്‍ മുഴുവന്‍ നീതി നടപ്പിലായി എന്ന് വിശ്വസിക്കുന്നില്ല. കേസില്‍ തുടര്‍ നടപടി കുടുംബവുമായി ആലോചിച്ച് പാര്‍ട്ടി തീരുമാനിക്കും
സി പി എം നേതൃത്വം പ്രതികള്‍ക്ക് ഒത്താശയും സഹായവും ചെയ്തു നല്‍കിയതാണ്. ഇതിനാല്‍ അരും കൊലപാതകത്തിന് പിന്നിലുള്ള മുഴുവന്‍ പേരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നത് വരെ പെരിയ കേസില്‍ കോണ്‍ഗ്രസിന്റെ പോരാട്ടം തുടരുമെന്നും രമേശ് ചെന്നിത്തല കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
പെരിയ കേസ് തേച്ച് മായിച്ച് കളയാന്‍ ഗവണ്‍മെന്റ് തലത്തില്‍ തന്നെ ശ്രമം നടന്നതാണെന്നും അതിനേറ്റ തിരിച്ചടിയാണ് കോടതി വിധിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Key words: Ramesh Chennithala, Periya Double Murder Case


COMMENTS