കൊച്ചി: പുതുവത്സര ആഘോഷത്തോട് അനുബന്ധിച്ച് ഫോര്‍ട്ട് കൊച്ചി വെളി മൈതാനത്ത് സ്ഥാപിച്ച പപ്പാഞ്ഞിയെ കത്തിക്കാന്‍ ഹൈക്കോടതി അനുമതി. 40 അടി ഉയരമു...
കൊച്ചി: പുതുവത്സര ആഘോഷത്തോട് അനുബന്ധിച്ച് ഫോര്‍ട്ട് കൊച്ചി വെളി മൈതാനത്ത് സ്ഥാപിച്ച പപ്പാഞ്ഞിയെ കത്തിക്കാന്‍ ഹൈക്കോടതി അനുമതി.
40 അടി ഉയരമുള്ള പപ്പാഞ്ഞിയെ കത്തിക്കാന്‍ അനുവദിക്കില്ലെന്നും ഇതു നീക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടതിനെതിരെ സംഘാടകരായ ഗാല ഡി ഫോര്‍ട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
സുരക്ഷാ ക്രമീകരണങ്ങള്‍ ഉണ്ടായിരിക്കണമെന്നതടക്കം ഉപാധികളോടെയാണ് ജസ്റ്റിസ് ഹരിശങ്കര്‍ വി മേനോന്‍ പപ്പാഞ്ഞിയെ കത്തിക്കാന്‍ അനുമതി നല്‍കിയത്.
കോടതി അനുവദിച്ചതോടെ ഇത്തവണ ഫോര്‍ട്ട് കൊച്ചി പരേഡ് മൈതാനത്തും വെളി മൈതാനത്തും പപ്പാഞ്ഞിയെ കത്തിക്കും. നേരത്തെ ക്രമസമാധാന പ്രശ്‌നം ഉന്നയിച്ചാണ് പോലീസ് ഇതിന് അനുമതി നിക്ഷേധിച്ചത്.
Key words: Papanji, Fort Kochi , High Court , New Year
 

 
							     
							     
							     
							    
 
 
 
 
 
COMMENTS