പാലക്കാട്: കരിമ്പ വാഹനാപകടത്തില്‍ മരിച്ച പെണ്‍കുട്ടികളുടെ കബറടക്കം ഇന്ന്. മൃതദേഹങ്ങള്‍ വീടുകളില്‍നിന്നു തുപ്പനാട് കരിമ്പനയ്ക്കല്‍ ഹാളില്‍ എത...
പാലക്കാട്: കരിമ്പ വാഹനാപകടത്തില്‍ മരിച്ച പെണ്‍കുട്ടികളുടെ കബറടക്കം ഇന്ന്. മൃതദേഹങ്ങള്‍ വീടുകളില്‍നിന്നു തുപ്പനാട് കരിമ്പനയ്ക്കല്‍ ഹാളില്‍ എത്തിച്ചു. പൊതുദര്‍ശനം ആരംഭിച്ചതു മുതല്‍ മൃതദേഹങ്ങള്‍ക്കു മുന്‍പില്‍ ഉറ്റവരും നാട്ടുകാരും സങ്കടം താങ്ങാനാവാതെ കണ്ണീര്‍വാര്‍ക്കുകയാണ്.
പൊതുദര്‍ശനത്തിനുശേഷം തുപ്പനാട് ജുമാ മസ്ജിദിലാണു കുട്ടികളുടെ കബറടക്കം.
പരീക്ഷയെഴുതി സ്‌കൂളില്‍നിന്നു വീട്ടിലേക്കു നടന്നുപോവുമ്പോള്‍ ലോറി ദേഹത്തേക്കു മറിഞ്ഞാണു കരിമ്പ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളായ ചെറുള്ളി പള്ളിപ്പുറം അബ്ദുല്‍ സലാമിന്റെയും ഫാരിസയുടെയും മകള്‍ പി.എ.ഇര്‍ഫാന ഷെറിന്‍ (13), പെട്ടേത്തൊടി അബ്ദുല്‍ റഫീഖിന്റെയും ജസീനയുടെയും മകള്‍ റിദ ഫാത്തിമ (13), കവുളേങ്ങില്‍ സലീമിന്റെയും നബീസയുടെയും മകള്‍ നിദ ഫാത്തിമ (13), അത്തിക്കല്‍ ഷറഫുദ്ദീന്റെയും സജ്‌നയുടെയും മകള്‍ എ.എസ്.ആയിഷ (13) എന്നിവര്‍ മരിച്ചത്.
ഇവരുടെ സഹപാഠി അജ്‌ന ഷെറിന്‍ സമീപത്തെ ചെറിയ താഴ്ചയിലേക്കു തെറിച്ചുവീണതിനാല്‍ പരുക്കില്ലാതെ രക്ഷപ്പെടുകയായിരുന്നു. 5 പേരും പതിവായി ഒരുമിച്ചാണു സ്‌കൂളില്‍ പോയി വന്നിരുന്നത്.
Keywords: Palakkad Lorry Accident, Students Death, Funeral
COMMENTS