പാലക്കാട്: ലോറി പാഞ്ഞുകയറി നാല് വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ ഇനിയും നടുക്കം മാറാതെ പനയമ്പാടത്തെ നാട്ടുകാര്‍. വലിയ ശബദം ...
പാലക്കാട്: ലോറി പാഞ്ഞുകയറി നാല് വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ ഇനിയും നടുക്കം മാറാതെ പനയമ്പാടത്തെ നാട്ടുകാര്‍. വലിയ ശബദം കേട്ട് റോഡിലേക്ക് ഓടിക്കൂടിയവരെല്ലാം ആദ്യം കണ്ടത് പൊടിപടലമാണ്. സിമന്റു ചാക്കുകള്‍ പൊട്ടി പൊടി പറക്കുകയായിരുന്നു. ഒരു നിമിഷം പകച്ചുപോയവര്‍ മിന്നല്‍ വേഗത്തില്‍ രക്ഷാപ്രവര്‍ത്തനത്തിലേക്ക് നീങ്ങി. അപകട മേഖലയായ പ്രദേശത്ത് മുന്‍പു പല അപകടങ്ങളും നടന്നിട്ടുണ്ടെങ്കിലും ഇത്രയും വലുത് ആദ്യമെന്ന് പ്രദേശവാസികള്‍ പറയുന്നു. സ്‌കൂള്‍ വിട്ടുവരുന്ന കുട്ടികളെ വിളിക്കാനായി എത്തിയവരായിരുന്നു പലരും. അപകട വിവരം അറിഞ്ഞ രക്ഷകര്‍ത്താക്കളില്‍ പലരും സംഭവസ്ഥലത്തേക്ക് അതിവേഗം എത്തി.
അപകടത്തിനു ശേഷം ലോറിയിലെ ഡ്രൈവറും ക്ലീനറുമെന്ന് കരുതുന്ന രണ്ടുപേര്‍ സമീപത്തെ വീട്ടിലെത്തി ബക്കറ്റിലുണ്ടായിരുന്ന വെള്ളം കുടിച്ച് പോയെന്ന് പ്രദേശവാസികളില്‍ ചിലര്‍ പറയുന്നു. ലോറിക്കടിയില്‍ കൂടുതല്‍ കുട്ടികളുണ്ടോയെന്ന സംശയത്തോടെ ലോറി ഉയര്‍ത്തിയെങ്കിലും കൂടുതല്‍പ്പേര്‍ അപകടത്തില്‍പ്പെട്ടില്ലെന്ന് സ്ഥിരീകരിച്ചു.
Key Words: Palakkad Road Accident, Lorry Accident
COMMENTS