തൃശൂര്‍: ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ബിഷപ്പുമാര്‍ക്കൊപ്പമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്രിസ്തുമസ...
തൃശൂര്‍: ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ബിഷപ്പുമാര്‍ക്കൊപ്പമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്രിസ്തുമസ് വിരുന്നിനെ പരിഹസിച്ച് ഓര്‍ത്തഡോക്‌സ് സഭ തൃശ്ശൂര്‍ ഭദ്രാസന മെത്രാപ്പൊലീത്ത യൂഹാനോന്‍ മാര്‍ മിലിത്തിയോസ്. ദില്ലിയില്‍ നടന്നത് നാടകമെന്ന് തൃശ്ശൂര്‍ ഭദ്രാസന മെത്രാപ്പൊലീത്ത വിമര്‍ശിച്ചു. അവിടെ മെത്രാന്മാരെ ആദരിക്കുന്നു, ഇവിടെ പുല്‍ക്കൂട് നശിപ്പിക്കുന്നു. ഇത്തരം ശൈലിക്ക് മലയാളത്തില്‍ എന്തോ പറയുമല്ലോ എന്നാണ് മാര്‍ മിലിത്തിയോസിന്റെ പരിഹാസം. ഈ രാജ്യത്ത് സവര്‍ണ ഹിന്ദുക്കള്‍ അല്ലാതെ മറ്റാരും പാടില്ലെന്ന സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണിതെന്നും ആ തന്ത്രമാണ് പ്രധാനമന്ത്രി നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും യൂഹാനോന്‍ മാര്‍ മിലിത്തിയോസ് നിശിതമായി വിമര്‍ശിച്ചു.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ക്രിസ്മസ് വിരുന്നിനെതിരായ വിമര്‍ശനം തള്ളി സിബിസിഐ. ആഘോഷത്തെ മറ്റൊരു രീതിയില്‍ കാണേണ്ടതില്ലെന്ന് സിബിസിഐ വക്താവ് ഫാദര്‍ റോബിന്‍സണ്‍ റോഡ്രിഗസ് പറഞ്ഞു. ക്രൈസ്തവ സഭകളുടെ ആശങ്കകള്‍ ഇന്നലെ നേരിട്ട് തന്നെ പ്രധാനമന്ത്രിയെ അറിയിച്ചുവെന്നും ക്രിസ്മസിന്റെ സന്ദേശം ആഘോഷിക്കാന്‍ ആണ് പ്രധാനമന്ത്രിയെ കഷണിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി
Key Words: Orthodox Church, PM Narendra Modi, Christmas Celebrations
COMMENTS