ന്യൂഡല്‍ഹി: രാജ്യവ്യാപകമായി പാര്‍ലമെന്റ്, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താന്‍ വ്യവസ്ഥ ചെയ്യുന്ന ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പദ്ധത...
ന്യൂഡല്‍ഹി: രാജ്യവ്യാപകമായി പാര്‍ലമെന്റ്, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താന്‍ വ്യവസ്ഥ ചെയ്യുന്ന ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പദ്ധതി പ്രാബല്യത്തിലാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. പദ്ധതി നടപ്പാക്കുന്നതിന് ആവശ്യമായ ഭേദഗതി ബില്ലുകള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി.
പദ്ധതി നടപ്പാക്കുന്നതിന് ഭരണഘടനയിലെ അഞ്ച് വകുപ്പുകള്‍ ഭേദഗതി ചെയ്യേണ്ടി വരും. ഇതിനുള്ള ബില്ലുകള്‍ക്കാണ് മന്ത്രിസാഭാ യോഗം അനുമതി നല്‍കിയത്. നടപ്പ് സമ്മേളനത്തില്‍ തന്നെ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഓരോ ദേശീയ സെന്‍സസിന് ശേഷവും സംസ്ഥാനങ്ങള്‍ തിരിച്ചുള്ള ലോക്സഭാ സീറ്റ് വിഭജനം, പ്രാദേശിക മണ്ഡലങ്ങളായി സംസ്ഥാനങ്ങളെ വിഭജിക്കല്‍ എന്നിവ കൈകാര്യം ചെയ്യുന്ന ആര്‍ട്ടിക്കിള്‍ 82-ല്‍ ഭേദഗതി വരുത്തുന്നതിനുള്ളതാണ് ഒരു ബില്‍. ലോക്സഭയുടെയും സംസ്ഥാന അസംബ്ലികളുടെയും കാലാവധികള്‍ ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടതാണ് രണ്ടാമത്തെ ഭേദഗതി.
മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ അധ്യക്ഷതയിലുള്ള സമിതി പദ്ധതി സംബന്ധിച്ച് പഠിച്ച് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് കഴിഞ്ഞ സെപ്തംബറില്‍ കേന്ദ്ര മന്ത്രിഭസഭാ യോഗം അംഗീകരിച്ചതാണ്. റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ആവശ്യമായ ഭരണഘടനാ ഭേദഗതികള്‍ പാര്‍ലിമെന്റില്‍ പാസ്സാക്കി എടുക്കുക എന്നതാണ് സര്‍ക്കാറിന്റെ മുന്നിലുള്ള അടുത്ത നടപടി.
Key Words: 'One nation One Election', Narendra Modi, Cabinet Meeting
COMMENTS