N.Prasanth IAS send legal notice to chief secretary
തിരുവനന്തപുരം: ചീഫ് സെക്രട്ടറി അടക്കമുള്ളവര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ച് എന്‍.പ്രശാന്ത് ഐ.എ.എസ്. ക്രിമിനല്‍ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി എ.ജയതിലക്, കെ.ഗോപാലകൃഷ്ണന്‍ എന്നിവര്‍ക്കെതിരെ സസ്‌പെന്‍ഷനിലായ എന്‍.പ്രശാന്ത് വക്കീല്‍ നോട്ടീസ് അയച്ചത്.
ആദ്യാമായാണ് ചീഫ് സെക്രട്ടറിക്കെതിരെ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥന്‍ വക്കീല്‍ നോട്ടീസ് അയയ്ക്കുന്നത്. ഉന്നത ഫയലുകള്‍ കാണാതായതുമായി ബന്ധപ്പെട്ട് താന്‍ നല്‍കിയ പരാതിയില്‍ നടപടിയെടുക്കാത്തതില്‍ ചീഫ് സെക്രട്ടറി പരസ്യമായി മാപ്പു പറയണമെന്നതാണ് ആവശ്യം. തനിക്കെതിരെ വ്യാജ രേഖ ചമച്ചതടക്കം ആരോപിച്ചാണ് ജയതിലകിനും ഗോപാലകൃഷ്ണനും നോട്ടീസ് നല്‍കിയത്.
Keywords: Legal notice, N.Prasanth IAS, Chief secretary
COMMENTS