പാലക്കാട് : കോണ്‍ഗ്രസുകാര്‍ ഹോട്ടലിലേക്ക് ട്രോളി ബാഗില്‍ പണം കടത്തിയെന്ന പരാതിയില്‍ തെളിവില്ലെന്ന് പൊലീസ്. സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ജില...
പാലക്കാട്: കോണ്‍ഗ്രസുകാര്‍ ഹോട്ടലിലേക്ക് ട്രോളി ബാഗില്‍ പണം കടത്തിയെന്ന പരാതിയില്‍ തെളിവില്ലെന്ന് പൊലീസ്. സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കി.
പാലക്കാട് ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ചിരുന്ന ഹോട്ടലിലേക്ക് പണം കടത്തിയെന്നാണ് സിപിഎമ്മും ബിജെപിയും ആരോപിച്ചത്. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി അന്വേഷണത്തിന് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തുകയായിരുന്നു.
ചില കോണ്‍ഗ്രസ് നേതാക്കള്‍ പെട്ടിയുമായി നീങ്ങുന്ന ദൃശ്യം സിപിഎം പുറത്തുവിട്ടു. പിന്നാലേ കലക്ടര്‍ക്കും എസ്പിക്കും സിപിഎം പരാതി നല്‍കി. ആരോപണം നിഷേധിച്ച കോണ്‍ഗ്രസ് തെളിവുകള്‍ പുറത്തുവിടാന്‍ വെല്ലുവിളിച്ചു. ആരോപണത്തെ തുടര്‍ന്ന് സിപിഎമ്മില്‍ തന്നെ ആഭിപ്രായ ഭിന്നതയുണ്ടായി. ട്രോളി ബാഗിന് പിന്നാലെ പോകേണ്ടതില്ലെന്നായിരുന്നു ഒരു വിഭാഗം സിപിഎം നേതാക്കളുടെ നിലപാട്.
ട്രോളി ബാഗില്‍ പണം കടത്തിയതിനു തെളിവു ലഭിച്ചില്ലെന്നും തുടരന്വേഷണത്തിന് സാധ്യതയില്ലെന്നും ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. നീല ട്രോളി ബാഗില്‍ പണം കടത്തിയെന്നത് പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ വിവാദമായിരുന്നു.
Key Words: Trolley Bag, Controversy, Congress
COMMENTS