New york court rejected Trump's hush money case appeal
ന്യൂയോര്‍ക്ക്: ബന്ധം മറയ്ക്കാന്‍ രതിച്ചിത്ര നടിക്ക് പണം കൊടുത്തെന്ന കേസില്‍ ശിക്ഷ റദ്ദാക്കണമെന്നുള്ള ഡോണള്‍ഡ് ട്രംപിന്റെ അപേക്ഷ തള്ളി ന്യൂയോര്‍ക്ക് കോടതി. ഇതോടെ പ്രസിഡന്റായി അധികാരമേല്‍ക്കുന്നതിന് മുന്‍പ് തനിക്കെതിരെയുള്ള എല്ലാ ക്രിമിനല്‍ കേസുകളില്‍ നിന്നും രക്ഷപ്പെടാനുള്ള ട്രംപിന്റെ നീക്കം പാളി.
കഴിഞ്ഞ ജൂലായില്‍ പ്രസിഡന്റായിരിക്കെയുള്ള പ്രവൃത്തികളില്‍ പ്രോസിക്യൂഷന്‍ പരിരരക്ഷയുണ്ടെന്നുള്ള കോടതി വിധിയെ തുടര്‍ന്നാണ് അപേക്ഷ നല്‍കിയത്. ട്രംപ് 2016 ലെ തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് തനിക്കെതിരെ ആരോപണം ഉന്നയിക്കാതിരിക്കാനുള്ള പ്രതിഫലമായി അഭിഭാഷകന്‍ മുഖേന നടിക്ക് പണം നല്‍കുകയായിരുന്നു.
പിന്നീട് പ്രസിഡന്റായപ്പോള്‍ ഇതു മറച്ചുവയ്ക്കാനായി ബിസിനസ് രേഖകളില്‍ കൃത്രിമം കാട്ടുകയായിരുന്നു. കേസില്‍ മന്‍ഹാറ്റന്‍ കോടതി ട്രംപിനെ ശിക്ഷിച്ചിരുന്നു. ഇതിനെതിരെയാണ് ന്യൂയോര്‍ക്ക് കോടതിയില്‍ ട്രംപ് അപ്പീല്‍ നല്‍കിയത്.
Keywords: New york court, Trump, Hush money case, Appeal, Reject
COMMENTS