മുംബൈ : ഇന്നലെ മുംബൈ തീരത്ത് സ്പീഡ് ബോട്ട് യാത്രാ ബോട്ടില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മരണസംഖ്യ 13 ആയി. അപകട കാരണം സ്പീഡ് ബോട്ടിന്റെ നിയന്ത്രണ...
മുംബൈ : ഇന്നലെ മുംബൈ തീരത്ത് സ്പീഡ് ബോട്ട് യാത്രാ ബോട്ടില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മരണസംഖ്യ 13 ആയി. അപകട കാരണം സ്പീഡ് ബോട്ടിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണെന്ന് ഇന്ത്യന്‍ നാവികസേന അറിയിച്ചു. എഞ്ചിന്‍ തകരാര്‍ മൂലമാണ് സ്പീഡ് ബോട്ട് നിയന്ത്രണം വിട്ടതെന്നും നാവികസേന വ്യക്തമാക്കി. അപകടത്തില്‍ നാവികസേനാംഗങ്ങള്‍ ഉള്‍പ്പെടെ 13 പേരാണ് മരിച്ചത്.
'മുംബൈ ഹാര്‍ബറില്‍ എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് എന്‍ജിന്‍ ട്രയല്‍ നടത്തുന്നതിനിടെ ഒരു ഇന്ത്യന്‍ നേവി ബോട്ടിന് നിയന്ത്രണം നഷ്ടപ്പെട്ടു. ബോട്ട് ഒരു പാസഞ്ചര്‍ ബോട്ടുമായി കൂട്ടിയിടിച്ച് അപകടമുണ്ടായി' നാവികസേനയുടെ പ്രസ്താവനയില്‍ പറയുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും നാവികസേന അറിയിച്ചു.
Key Words: Mumbai Boat Accident, Navy Speedboat, Passenger Boat
COMMENTS