കൊച്ചി: പ്രവര്‍ത്തനം, സാങ്കേതിക വൈദഗ്ധ്യം, സേവനം തുടങ്ങിയവയിലെ മികവിന് സ്‌കോച്ച് ഗ്രൂപ്പ് നല്‍കുന്ന ദേശീയ അവാര്‍ഡ് കൊച്ചി വാട്ടര്‍ മെട്രോയ്...
കൊച്ചി: പ്രവര്‍ത്തനം, സാങ്കേതിക വൈദഗ്ധ്യം, സേവനം തുടങ്ങിയവയിലെ മികവിന് സ്‌കോച്ച് ഗ്രൂപ്പ് നല്‍കുന്ന ദേശീയ അവാര്‍ഡ് കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് ലഭി്ച്ചു. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുകയും ജനങ്ങള്‍ക്ക് മികച്ച സേവനം ലഭ്യമാക്കുകയും ചെയ്യുന്ന ഗതാഗത മേഖലയിലെ പദ്ധതിക്കുള്ള ഗോള്‍ഡ് മെഡലാണ് കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് ലഭിച്ചത്.
രാജ്യത്തെ മികച്ച ദേശമാക്കി മാറ്റാന്‍ തനത് സംഭാവനകള്‍ നല്‍കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പദ്ധതികള്‍ക്കും നല്‍കിവരുന്ന അവാര്‍ഡാണിത്. ന്യൂഡെല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനുവേണ്ടി ഡയറക്ടര്‍ പ്രോജക്ട്സ് ഡോ. എം പി രാംനവാസ് സ്‌കോച്ച് ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ ഡോ. ഗുര്‍ഷരണ്‍ ധന്‍ജാലില്‍ നിന്നും അവാര്‍ഡ് സ്വീകരിച്ചു.
Key Words: National Award, Kochi Water Metro
COMMENTS