ലക്നൗ : ഉത്തർപ്രദേശിലെ സഹറൻപുർ ജില്ലയിലെ ദിയോ ബന്ദിൽ ഹിന്ദു യുവാവിനോട് സംസാരിച്ചുവെന്ന് ആരോപിച്ച് 17 വയസ്സുള്ള മുസ്ലിം പെൺകുട്ടിയെ സംഘം ചേ...
ലക്നൗ : ഉത്തർപ്രദേശിലെ സഹറൻപുർ ജില്ലയിലെ ദിയോ ബന്ദിൽ ഹിന്ദു യുവാവിനോട് സംസാരിച്ചുവെന്ന് ആരോപിച്ച് 17 വയസ്സുള്ള മുസ്ലിം പെൺകുട്ടിയെ സംഘം ചേർന്ന് മർദ്ദിച്ചു.
സംഭവത്തിൽ മുഹമ്മദ് മെഹ്ത്താബ് എന്ന 38 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമത്തിൽ ബന്ധമുള്ള മറ്റുള്ളവരെയും ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. അക്രമി സംഘത്തിൽ 12 പേർ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പഠനം കഴിഞ്ഞ് സഹോദരിയോടൊപ്പം വീട്ടിലേക്ക് നടക്കുകയായിരുന്നു 17കാരി. എതിരെ സ്കൂട്ടറിൽ വന്ന യുവാവ് ഇവരോട് വഴി തിരക്കി.
വഴി പറഞ്ഞുകൊടുക്കുന്നതിനിടെ മെഹ്താബും സംഘവും അവിടേക്ക് വന്നു. ഹിന്ദു യുവാവുമായി സംസാരിച്ചു എന്നാരോപിച്ച് ഇവർ ബഹളം കൂട്ടാൻ തുടങ്ങി. കൂടുതൽ പേർ സംഘടിച്ച് എത്തുകയും പെൺകുട്ടിയുടെ ഹിജാബ് വലിച്ചഴിക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു.
മർദ്ദനം തുടർന്നപ്പോൾ പെൺകുട്ടികൾ വീട്ടിലേക്ക് വിളിക്കാൻ ഫോൺ എടുത്തു. ഫോണും അക്രമികൾ പിടിച്ചുവാങ്ങി. അക്രമത്തിനിരയായ പെൺകുട്ടിയുടെ കൈവശം സമ്മാനപ്പൊതി ഉണ്ടായിരുന്നു. ഇത് ഹിന്ദു യുവാവിന് കൊടുക്കാൻ കൊണ്ടുവന്നതാണെന്നും അക്രമികൾ ആരോപിച്ചിരുന്നു.
മർദ്ദനം കഴിഞ്ഞപ്പോഴാണ് വഴി ചോദിച്ച യുവാവ് ഹിന്ദു അല്ലെന്ന് അറിഞ്ഞത്. ഇതോടെ പെൺകുട്ടികളെ ആക്രമികൾ വിട്ടയക്കുകയായിരുന്നു.
ഈ ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
അകാരണമായി തന്നെ മർദ്ദിച്ചതിനെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയും കുടുംബവും പൊലീസിനെ സമീപിച്ചിരുന്നു. അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തിയെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
Keywords: Uttar Pradesh, hijab, Saharanpur, Crime Muslim girl
COMMENTS