മുംബൈ: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ലഷ്‌കര്‍ ഇ തൊയ്ബ ഭീകരന്‍ അബ്ദുള്‍ റഹ്മാന്‍ മക്കി മരിച്ചതായി റിപ്പോര്‍ട്ടുകള്‍. അസുഖ ബാധിതന...
മുംബൈ: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ലഷ്‌കര്‍ ഇ തൊയ്ബ ഭീകരന്‍ അബ്ദുള്‍ റഹ്മാന്‍ മക്കി മരിച്ചതായി റിപ്പോര്‍ട്ടുകള്‍.
അസുഖ ബാധിതനായ മക്കിയെ കടുത്ത പ്രമേഹത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ ഹൃദയാഘാതം ഉണ്ടായെന്നും മരിച്ചെന്നും അധികൃതര്‍ അറിയിച്ചു. ഹാഫിസ് സയീദിന്റെ ഭാര്യാ സഹോദരനും അടുത്ത സഹായിയുമായിരുന്നു മക്കി.
രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരകരില്‍ ഒരാളായിരുന്നു കൊടുംകുറ്റവാളിയായ അബ്ദുള്‍ റഹ്മാന്‍ മക്കി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലാഹോറിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇയാള്‍.
2019 മേയില്‍ പാക് സര്‍ക്കാര്‍ മക്കിയെ അറസ്റ്റ് ചെയ്ത് വീട്ടുതടങ്കലിലാക്കിയിരുന്നു. ഭീകരവാദത്തിന് സാമ്ബത്തിക സഹായം നല്‍കിയതുമായി ബന്ധപ്പെട്ട കേസുകളില്‍ പാക് കോടതി ഇയാളെ ജീവപര്യന്തത്തിന് ശിക്ഷിക്കുകയും ചെയ്തിരുന്നു.
2023 ജനുവരിയിലാണ് ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സില്‍ (യു.എന്‍.എസ്.സി) മക്കിയെ ആഗോള ഭീകരവാദിയായി പ്രഖ്യാപിച്ചത്.
Key words: Mumbai Terror Attack, Lashkar-e-Toiba, Terrorist Abdul Rehman Makki, Died
COMMENTS