കോഴിക്കോട്: സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. ശ്വസന-ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് പുറമേ ശരീര...
കോഴിക്കോട്: സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. ശ്വസന-ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് പുറമേ ശരീരത്തെ മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനവും മോശമായതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഹൃദയസ്തംഭനമെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
വിദഗ്ധ സംഘം അദ്ദേഹത്തിന്റെ ആരോഗ്യനില നിരീക്ഷിച്ച് വരികയാണ്. കഴിഞ്ഞ അഞ്ച് ദിവസത്തോളമായി അദ്ദേഹം കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ശ്വാസതടസത്തെ തുടര്‍ന്നാണ് 15-ന് എംടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി മുതല്‍ ആരോഗ്യനില വഷളാവുകയായിരുന്നു. ബിപിയില്‍ വ്യതിയാനം കണ്ടതോടെയാണ് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കിയത്
Key Words: MT Vasudevan Nair
COMMENTS