തിരുവനന്തപുരം: വിഴിഞ്ഞം വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ മറുപടി കേരളത്തോടുള്ള നിര്‍മ്മല സീതാരാമന്റെ വെറുപ്പും ബിജെപിയുടെ രാഷ്ട്രീയ പകപോക്ക...
തിരുവനന്തപുരം: വിഴിഞ്ഞം വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ മറുപടി കേരളത്തോടുള്ള നിര്‍മ്മല സീതാരാമന്റെ വെറുപ്പും ബിജെപിയുടെ രാഷ്ട്രീയ പകപോക്കലും തുറന്നുകാട്ടുന്നതാണെന്ന് സിപിഐ എംപി അഡ്വ പി സന്തോഷ് കുമാര്‍.
വിഴിഞ്ഞം അന്താരാഷ്ട്ര കടല്‍ വികസന പദ്ധതിക്ക് നല്‍കിയ വയബിലിറ്റി ഗ്യാപ് ഫണ്ട് സംബന്ധിച്ച് എംപി പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിച്ചിരുന്നു. ഇതിനു മന്ത്രാലയം നല്‍കിയ മറുപടി പ്രകാരം വിജിഎഫ് പദ്ധതിയില്‍ വിഴിഞ്ഞം പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ 817.80 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
എന്നാല്‍ വായ്പയായിട്ടല്ല ഗ്രാന്റായാണ് വിജിഎഫ് നല്‍കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള സാമ്പത്തിക കാര്യ വകുപ്പ് അനുശാസിക്കുന്ന ഇത്തരം വികസന പദ്ധതികള്‍ക്കുള്ള സാമ്പത്തിക സഹായത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, വിജിഎഫ് ഒരു പ്രവര്‍ത്തന ഗ്രാന്റോ മൂലധന ഗ്രാന്റോ ആണ്.
ബിജെപിയുടെ സ്വന്തം മന്ത്രി, രാജ്യസഭയില്‍ സത്യം പറഞ്ഞതിനാല്‍ വി ജി എഫ് തിരിച്ചടയ്ക്കണം എന്ന ആവശ്യം പിന്‍വലിക്കണമെന്നും വിജിഎഫ് ഉടനടി നിരുപാധികമായും സംസ്ഥാന സര്‍ക്കാരിന് കൈമാറണമെന്നും പി സന്തോഷ് കുമാര്‍ എംപി പറഞ്ഞു.
Key Words : Vizhinjam, Nirmala Sitaraman
COMMENTS