2024ല്‍ ഇറങ്ങിയ ചിത്രങ്ങളില്‍ ഹിറ്റ് ആയി മാറിയ ഒന്നായിരുന്നു ഫഹദിന്റെ ആവേശം. ഫഹദിന്റെ കരിയറിലെ എക്കാലത്തെയും വലിയ ഹിറ്റ് ആയിരുന്നു ഇത്. ആവേ...
2024ല്‍ ഇറങ്ങിയ ചിത്രങ്ങളില്‍ ഹിറ്റ് ആയി മാറിയ ഒന്നായിരുന്നു ഫഹദിന്റെ ആവേശം. ഫഹദിന്റെ കരിയറിലെ എക്കാലത്തെയും വലിയ ഹിറ്റ് ആയിരുന്നു ഇത്.
ആവേശം ഒരുക്കിയ ജീത്തു മാധവന്റെ സംവിധാനത്തില്‍ ഒരു മോഹന്‍ലാല്‍ ചിത്രം ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ആണ് പുറത്ത് വരുന്നത്. 2026 വിഷു റിലീസ് ഉദ്ദേശിച്ചിട്ടുള്ളതാണ് ചിത്രം.
ഗോകുലം മൂവീസാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തിന്റെ പ്രമേയം സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ആവേശത്തില്‍ ഫഹദ് നിറഞ്ഞാടിയ പോലെ മോഹന്‍ലാലിന്റെ നിറഞ്ഞാട്ടം ആയിരിക്കുമോ ജിത്തു മാധവന്റെ സംവിധാനത്തിലുള്ളത് എന്നാണ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.
Key Words: Mohanlal, New Movie, Director Jeethu Madhavan
COMMENTS