തിരുവനന്തപുരം: ഏറെ ചര്‍ച്ചയായ ക്ഷേമപെന്‍ഷന്‍ തട്ടിപ്പ് അവസാനിപ്പിക്കാന്‍ മൊബൈല്‍ ആപ്പ് വരുന്നു. പെന്‍ഷന്‍ നേരിട്ട് വിതരണം ചെയ്യുന്നതിലൂടെയുള...
തിരുവനന്തപുരം: ഏറെ ചര്‍ച്ചയായ ക്ഷേമപെന്‍ഷന്‍ തട്ടിപ്പ് അവസാനിപ്പിക്കാന്‍ മൊബൈല്‍ ആപ്പ് വരുന്നു. പെന്‍ഷന്‍ നേരിട്ട് വിതരണം ചെയ്യുന്നതിലൂടെയുള്ള തട്ടിപ്പ് തടയാനാണ് ആപ്പ്. ധനവകുപ്പിന്റേതാണ് തീരുമാനം. ഇത് തദ്ദേശ വകപ്പുമായി ആലോചിച്ചാകും നടപ്പിലാക്കുക.
നേരിട്ട് പെന്‍ഷന്‍ വിതരണം ചെയ്യുന്നത് മൊബൈലില്‍ പകര്‍ത്തി ആപ്പില്‍ അപ്ലോഡ് ചെയ്യാന്ന രീതിയാണ് ആലോചിക്കുന്നത്.
അതേസമയം സര്‍ക്കാര്‍ ജീവനക്കാര്‍ അനധികൃതമായി ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. ഇതില്‍ വിശദമായ അന്വേഷണം നടന്നുവരികയാണ്. ശക്തമായ നടപടിയുണ്ടാകുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി കഴിഞ്ഞു.
Key Words: Mobile App, Welfare Pension Fraud
COMMENTS