ലക്‌നൗ: സംഭലില്‍ കൈയേറ്റമൊഴിപ്പിക്കലിനിടെ ക്ഷേത്രം കണ്ടെത്തിയ പ്രദേശത്തെ ന്യൂനപക്ഷ വിഭാഗം താമസക്കാര്‍ സ്വന്തം വീടുകള്‍ പൊളിച്ചുതുടങ്ങി. ജില്...
ലക്‌നൗ: സംഭലില്‍ കൈയേറ്റമൊഴിപ്പിക്കലിനിടെ ക്ഷേത്രം കണ്ടെത്തിയ പ്രദേശത്തെ ന്യൂനപക്ഷ വിഭാഗം താമസക്കാര്‍ സ്വന്തം വീടുകള്‍ പൊളിച്ചുതുടങ്ങി. ജില്ലാ ഭരണകൂടം സ്ഥലത്ത് സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുകയും കയ്യേറ്റ വിരുദ്ധ നടപടികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു.
തുടര്‍ന്നാണ് ഇവര്‍ സ്വന്തം വീടുകള്‍ പൊളിച്ചു തുടങ്ങിയത്. ജില്ലാ അധികൃതര്‍ എന്തായാലും വീടുകള്‍ പൊളിക്കുമെന്നും നമ്മള്‍ തന്നെ അതു ചെയ്താല്‍ വിലപിടിപ്പുള്ള വല്ലതും സംരക്ഷിക്കാമെന്നും അധികൃതര്‍ പൊളിച്ചാല്‍ എല്ലാം നശിപ്പിക്കുമെന്നുമാണ് താമസക്കാര്‍ പറയുന്നത്.
Key Words: Sambhal Issue
COMMENTS