തിരുവനന്തപുരം: നിയമക്കുരുക്കുകൾ ഒഴിവാക്കാനാണ് ടീകോമിന് നഷ്ട പരിഹാരം നൽകാൻ തീരുമാനിച്ചത് എന്നാവർത്തിച്ച് മന്ത്രി പി രാജീവ്. സംസ്ഥാന താൽപര്യം ...
തിരുവനന്തപുരം: നിയമക്കുരുക്കുകൾ ഒഴിവാക്കാനാണ് ടീകോമിന് നഷ്ട പരിഹാരം നൽകാൻ തീരുമാനിച്ചത് എന്നാവർത്തിച്ച് മന്ത്രി പി രാജീവ്.
സംസ്ഥാന താൽപര്യം സംരക്ഷിക്കുകയാണ് പ്രധാനം. സ്ഥലത്തിന് ആവശ്യം ഉന്നയിച്ച് പല സ്ഥാപനങ്ങളും സർക്കാരിനെ സമീപിച്ചിട്ടുണ്ട്. മുമ്പ് പല സ്ഥാപനങ്ങളുമായി നടത്തിയ സ്ഥലം ഇടപാടുകൾ നിയമക്കുരുക്കുകളിൽ കുടുങ്ങി കിടക്കുകയാണ്. ഈ സാഹചര്യം ഒഴിവാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
ടീകോം പദ്ധതിക്കായി ചെലവിട്ടതിൽ ഒരു ഭാഗം മാത്രമാണ് നഷ്ടപരിഹാരം കൊണ്ട് ഉദ്ദേശിക്കുന്നത്. അത് പറയാൻ 'നഷ്ടപരിഹാരം ' എന്ന വാക്ക് മാത്രമേ ഉള്ളൂ. നഷ്ട പരിഹാരം നൽകുന്നതിന്റെ നടപടിക്രമങ്ങൾ സുതാര്യമായിരിക്കുമെന്നും മന്ത്രി.
key words: Minister P. Rajiv, TCom compensation
COMMENTS