കല്‍പ്പറ്റ: ചൂരല്‍മല-മുണ്ടക്കൈ പുനരധിവാസ വിഷയവുമായി ബന്ധപ്പെട്ട് കേരളത്തോട് കേന്ദ്രം ശത്രുതാമനോഭാവം കാട്ടരുതെന്ന് റവന്യൂമന്ത്രി കെ.രാജന്‍. ...
കല്‍പ്പറ്റ: ചൂരല്‍മല-മുണ്ടക്കൈ പുനരധിവാസ വിഷയവുമായി ബന്ധപ്പെട്ട് കേരളത്തോട് കേന്ദ്രം ശത്രുതാമനോഭാവം കാട്ടരുതെന്ന് റവന്യൂമന്ത്രി കെ.രാജന്‍. കേരളം നല്‍കിയ കണക്ക് തെറ്റാണെന്ന് പറയുന്ന കേന്ദ്രം എവിടെയാണ് തെറ്റെന്ന് പറയാന്‍ തയ്യാറാവണമെന്നും കേരള സര്‍ക്കാരിനോട് കേന്ദ്രം അത്തരത്തില്‍ രേഖാമൂലമുള്ള ഒരാശയവിനിമയവും നടത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
ഏതെങ്കിലും കണക്ക് തെറ്റാണെന്ന് കേരളത്തില്‍ നിന്നുള്ള മന്ത്രമാരോടോ മറ്റ് പ്രതിനിധികളോടോ കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്നും എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അതിനെല്ലാം മറുപടി കൊടുക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
Key Words : Minister K. Rajan, Churalmala-Mundakai Rehabilitation
COMMENTS