തിരുവനന്തപുരം: പാലക്കാട് പനയമ്പാടത്ത് നാലു വിദ്യാര്‍ഥിനികളുടെ മരണത്തിന് ഇടയാക്കിയ അപകടം ദൗര്‍ഭാഗ്യകരമാണെന്നും അന്വേഷണത്തിന് നിര്‍ദേശം നല്‍കി...
തിരുവനന്തപുരം: പാലക്കാട് പനയമ്പാടത്ത് നാലു വിദ്യാര്‍ഥിനികളുടെ മരണത്തിന് ഇടയാക്കിയ അപകടം ദൗര്‍ഭാഗ്യകരമാണെന്നും അന്വേഷണത്തിന് നിര്‍ദേശം നല്‍കിയെന്നും മന്ത്രി കെ.ബി.ഗണേഷ് കുമാര്‍. ്എന്നാല്‍ പനയമ്പാടം മേഖലയിലെ റോഡ്, അപകടമേഖലയാണെന്ന നാട്ടുകാരുടെ പരാതി മോട്ടര്‍ വാഹന വകുപ്പിനു ലഭിച്ചിട്ടില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
''അങ്ങനെ ലഭിച്ചിരുന്നെങ്കില്‍ ബ്ലാക്ക് സ്‌പോട്ട് പരിഹരിക്കാനുള്ള നടപടിയെടുക്കുമായിരുന്നു. മേഖലയില്‍ നിരന്തരം അപകടം എന്ന പരാതി എനിക്ക് ലഭിച്ചിട്ടില്ല. എന്നോടല്ല വിഷയം എംഎല്‍എ ഉന്നയിച്ചത്. അപകടത്തില്‍ അടിയന്തരമായി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. നേരത്തെ തീരുമാനിച്ചതു പോലെ അപകടങ്ങള്‍ കുറയ്ക്കുന്നതിനായി പൊലീസും മോട്ടര്‍ വാഹന വകുപ്പും പരിശോധന നടത്തും. പനയമ്പാടത്തെ ദാരുണാപകടത്തിന്റെ കാരണം അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അമിത വേഗമാണോ അപകട കാരണമെന്നും ലോറി ഡ്രൈവര്‍ മദ്യപിച്ചിരുന്നോയെന്നുമുള്ള കാര്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കും'' - മന്ത്രി പറഞ്ഞു.
പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന കുട്ടികള്‍ക്കു നേരെയാണ് ലോറി ഇടിച്ചു കയറിയത്.
Key Words: Palakkad Accident, KB Ganesh Kumar
COMMENTS