Memory card case: Actress sent letter to president
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് തുറന്ന സംഭവത്തില്‍ രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത. സംഭവത്തില്‍ ഉത്തരവാദികള്‍ക്കെതിരെ നടപടി ഉണ്ടായില്ലെന്ന് കത്തില്‍ അവര്‍ ചൂണ്ടിക്കാട്ടുന്നു.
ചട്ട വിരുദ്ധമായി മെമ്മറി കാര്‍ഡ് തുറന്ന് പരിശോധിച്ചെന്ന് വ്യക്തമായിട്ടും ഹൈക്കോടതിക്കും സുപ്രീംകോടതിക്കും പരാതി നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.
ദൃശ്യങ്ങള്‍ പുറത്തുപോകുന്നത് തന്റെ ജീവിതത്തെ ബാധിക്കുമെന്നും, കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും അതില്‍ രാഷ്ട്രപതി ഇടപെട്ട് നിര്‍ദ്ദേശം നല്‍കണമെന്നുമാണ് അവര്‍ ആവശ്യപ്പെടുന്നത്.
തന്നെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ സൂക്ഷിച്ചിരുന്ന മെമ്മറി കാര്‍ഡ് തുറന്നു പരിശോധിച്ചെന്നത് ശാസ്ത്രീയ പരിശോധനയില്‍ ഉറപ്പായതാണെന്നും എന്നിട്ടും കുറ്റവാളികള്‍ക്കെതിരെ നടപടി ഉണ്ടായില്ലെന്നും നടി പറയുന്നു.
വിഷയത്തില്‍ ജുഡീഷ്യറിയില്‍ നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് രാഷ്ട്രപതിക്ക് കത്ത് നല്‍കേണ്ടി വന്നതെന്ന് അതിജീവിത പറഞ്ഞു. അതേസമയം നടിയെ ആക്രമിച്ച കേസിന്റെ അന്തിമ വാദം നാളെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിക്കും.
Keywords: President, Memory card case, Actress, Letter
COMMENTS