ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ സംസ്‌കാരം നാളെ രാവിലെ 11 മണിക്ക്. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരചടങ്ങുകള്‍...
ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ സംസ്‌കാരം നാളെ രാവിലെ 11 മണിക്ക്. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരചടങ്ങുകള്‍ നടക്കുക.
മുന്‍ പ്രധാനമന്ത്രിയുടെ നിര്യാണത്തോട് അനുബന്ധിച്ച് നാളെ കേന്ദ്രസര്‍ക്കാര്‍ ഓഫിസുകള്‍ക്കും കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങള്‍ക്കും പകുതി ദിവസം അവധി പ്രഖ്യാപിച്ചു.
പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗം മന്‍മോഹന്‍ സിങിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. മികച്ച രാഷ്ട്ര തന്ത്രജ്ഞനെയും സാമ്ബത്തിക വിദഗ്ധനെയുമാണെന്ന് നഷ്ടമായതെന്ന് മന്ത്രിസഭാ യോഗത്തിന്റെ അനുശോചന പ്രമേയത്തില്‍ പറയുന്നു. നിര്യാണത്തില്‍ അനുശോചിച്ച് കേന്ദ്രമന്ത്രിസഭാ യോഗം രണ്ട് മിനിറ്റ് നേരം മൗനം ആചരിച്ചു.
നാളെ രാവിലെ 11 മണിയോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. രാവിലെ എട്ടരയോടെ മൃതദേഹം ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വയ്ക്കും. ഒന്‍പതരയ്ക്ക് വിലാപയാത്രയായി സംസ്‌കാര സ്ഥലത്തേക്ക് കൊണ്ടുപോകും. സംസ്‌കാര സ്ഥലം കുടുംബവുമായി ആലോചിച്ച് എവിടെയാണെന്ന് പിന്നീട് അറിയിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
Key Words: Manmohan Singh, Funeral
COMMENTS