ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തിലേക്കെന്ന് സൂചനകള്‍. സഖ...
ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തിലേക്കെന്ന് സൂചനകള്‍.
സഖ്യത്തിന്റെ നേതൃത്വം മമത ബാനര്‍ജിയെ ഏല്‍പിക്കണമെന്നും കോണ്‍ഗ്രസിന്റെ എതിര്‍പ്പ് കാര്യമാക്കേണ്ടതില്ലെന്നും ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് പറഞ്ഞു.
നേരത്തെ എന്‍സിപി നേതാവ് ശരദ് പവാറും മമത ബാനര്‍ജിക്ക് പിന്തുണ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇന്ത്യ സഖ്യത്തിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ മമത ബാനര്‍ജിയും താല്‍പര്യമറിയിച്ചിരുന്നു.
സുപ്രധാന തിരഞ്ഞെടുപ്പുകളില്‍ കാര്യമായ നേട്ടം ഉണ്ടാക്കാന്‍ സാധിക്കാത്ത കോണ്‍ഗ്രസില്‍ നിന്ന് ഇന്ത്യ സഖ്യത്തിന്റെ ചുമതല മാറ്റുക എന്നതാണ് ഇപ്പോള്‍ സഖ്യത്തിലെ മറ്റു പാര്‍ട്ടി നേതാക്കളും ലക്ഷ്യം വെക്കുന്നതും.
Key Words: Mamata Banerjee, India Bloc, Rahul Gandhi
COMMENTS