Madras high court about Dhanush - Nayanthara copyright case
ചെന്നൈ: നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററി നയന്‍താര: ബിയോണ്ട് ദി ഫെയറിടെയിലിനെതിരെ നടന്‍ ധനുഷ് നല്‍കിയ ഹര്‍ജിയില്‍ നടി നയന്‍താര മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി.
നയന്‍താര, ഭര്‍ത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവന്‍, നെറ്റ്ഫ്‌ളിക്സ് എന്നിവര്‍ മറുപടി നല്‍കണമെന്നാണ് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.
ധനുഷ് നിര്‍മ്മിച്ച നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ ദൃശ്യങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചതിനെതിരെയാണ് പരാതി. നയന്‍താര അടക്കമുള്ളവര്‍ പകര്‍പ്പവകാശം ലംഘിച്ചെന്ന് കാണിച്ച് ധനുഷിന്റെ നിര്‍മാണ കമ്പനിയായ വണ്ടര്‍ബാര്‍ ഫിലിംസ് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു.
പത്തു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഹര്‍ജി. വിഷയത്തില്‍ ജനുവരി എട്ടിനകം നയന്‍താര അടക്കമുള്ളവര്‍ മറുപടി പറയണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം.
Keywords: Madras high court, Dhanush - Nayanthara copyright case, Reply
COMMENTS