തിരുവനന്തപുരം: മംഗലപുരം ഏരിയ സമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോയ മധു മുല്ലശേരിയെ സി പി എം പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കി. മധു പാര്‍...
തിരുവനന്തപുരം: മംഗലപുരം ഏരിയ സമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോയ മധു മുല്ലശേരിയെ സി പി എം പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കി. മധു പാര്‍ട്ടി തത്വങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന് ജില്ലാ സെക്രട്ടറി വി ജോയി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
നാളെ മധു ബി ജെ പിയില്‍ അംഗത്വം എടുക്കാനിരിക്കെയാണ് നടപടി. കഴിഞ്ഞ ദിവസം ഏരിയാ സമ്മേളനത്തില്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച മധുവിനെതിരെ വി ജോയി രംഗത്തു വന്നിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് സി പി എം വിടുകയാണെന്ന് മധു പ്രഖ്യാപിച്ചത്. ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് തന്നെ മാറ്റിയ തീരുമാനത്തില്‍ പ്രതിഷേധിച്ച് മധു സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു.
Key words: Madhu Mullashery, BJP , CPM
COMMENTS