തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി. നഷ്ടപരിഹാരം നല്‍കുക എന്നത് വിചിത്രമായ ...
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി. നഷ്ടപരിഹാരം നല്‍കുക എന്നത് വിചിത്രമായ നടപടിയാണെന്നും വലിയ പ്രതീക്ഷയില്‍ യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ടാണിതെന്നും അദ്ദേഹം പറഞ്ഞു.
നഷ്ടപരിഹാരം നല്‍കുന്നതോടെ പരാജയം പൂര്‍ണമായി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടീകോമിന് നഷ്ടപരിഹാരം നല്‍കാനുള്ള നീക്കം അഴിമതിയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയും പറഞ്ഞു.
ടീകോം വാഗ്ദാന ലംഘനം നടത്തിയ കമ്പനിയാണ് അതിനാല്‍ ടീകോം ആണ് നഷ്ടപരിഹാരം നല്‍കേണ്ടെതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Key words: PK Kunhalikutty, LDF, Smart City
COMMENTS