കല്‍പ്പറ്റ : വയനാട്ടിലെ ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ ഫോണില്‍ വിളിച്ച് പ്രിയങ്ക ഗാന്ധി എ...
കല്‍പ്പറ്റ : വയനാട്ടിലെ ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ ഫോണില്‍ വിളിച്ച് പ്രിയങ്ക ഗാന്ധി എംപി. പരിക്കുകളെ കുറിച്ച് ചോദിച്ചറിഞ്ഞ പ്രിയങ്ക സമരങ്ങളില്‍ പിന്തുണയും അറിയിച്ചു. അടുത്ത തവണ വയനാട്ടില്‍ എത്തുമ്പോള്‍ നേരില്‍ കാണാമെന്നും പ്രിയങ്ക യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചു.
ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസം വൈകുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ നടത്തിയ സമരത്തിലാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെ ലാത്തി ചാര്‍ജ് ഉണ്ടായത്. പരിക്കേറ്റ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയില്‍ കഴിയുന്നത്..
Key Words: Lathicharge, Wayanad, Priyanka Gandhi,Youth Congress leaders , Strike


COMMENTS