കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളജിലെ നഴ്‌സിങ് വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി. കോട്ടയം സ്വദേശി ലക്ഷ്മി രാധാകൃഷ്ണന്‍ ആണ് മരിച്ചത്. രണ്...
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളജിലെ നഴ്‌സിങ് വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി. കോട്ടയം സ്വദേശി ലക്ഷ്മി രാധാകൃഷ്ണന്‍ ആണ് മരിച്ചത്. രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയാണ് ലക്ഷ്മി.
നഴ്‌സിങ് കോളജ് ക്യാംപസിന് പുറത്തുള്ള ഹോസ്റ്റലിലാണ് ഉച്ചയ്ക്ക് 12 മണിയോടെ ലക്ഷ്മിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Key Words: Kozhikode Govt. Medical College, Nursing Student, Suicide
COMMENTS