ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടി 2025 നിയമസഭാ തിരഞ്ഞെടുപ്പിലെ നാലാമത്തേതും അവസാനത്തേതുമായ സ്ഥാനാര്‍ഥിപ്പട്ടിക പുറത്തിറക്കി. എഎപി കണ്‍വീനറും മ...
ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടി 2025 നിയമസഭാ തിരഞ്ഞെടുപ്പിലെ നാലാമത്തേതും അവസാനത്തേതുമായ സ്ഥാനാര്‍ഥിപ്പട്ടിക പുറത്തിറക്കി. എഎപി കണ്‍വീനറും മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാള്‍ ന്യൂഡല്‍ഹിയിലും മുഖ്യമന്ത്രി അതിഷി കല്‍കാജിയിലും മത്സരിക്കും.
അവസാനഘട്ടത്തിലെ 38 അംഗ സ്ഥാനാര്‍ഥി പട്ടികയില്‍ സൗരഭ് ഭരദ്വാജ്, ഗോപാല്‍ റായി, സത്യേന്ദ്ര കുമാര്‍ ജെയ്ന്‍, ദുര്‍ഗേഷ് പതക് എന്നിവരും ഇടംപിടിച്ചു.
2025 ഫെബ്രുവരിയിലാണ് തിരഞ്ഞെടുപ്പ്. 70 സീറ്റുകളിലേക്കാണ് മത്സരം. എല്ലാ സീറ്റുകളിലും എഎപി ഇതിനോടകം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള സാധ്യതകള്‍ എഎപി തള്ളി. പാര്‍ട്ടി സ്വന്തം ശക്തിയില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അരവിന്ദ് കേജ്രിവാള്‍ പറഞ്ഞു.
2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇരു മുന്നണികളും ഇന്ത്യ സഖ്യത്തിന്റെ ഭാഗമായാണ് ഡല്‍ഹിയില്‍ മത്സരിച്ചത്. മന്ത്രി ഗൗരവ് ഭരദ്വാജ് ഗ്രേറ്റര്‍ കൈലാഷില്‍ മത്സരിക്കും. ഗോപാല്‍ റായി ബാബാര്‍പുരിലും ദുര്‍ഗേഷ് പതക് രജിന്ദര്‍ നഗറിലും മത്സരിക്കും.
Key Words: Arvind Kejriwal, Delhi, Atishi, AAP, Candidtae List, Election
COMMENTS