ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ കാവസാക്കി ഇന്ത്യ പുതിയ 2025 നിഞ്ച 1100 എസ്എക്‌സ് സ്പോര്‍ട്സ് ടൂറര്‍ ബൈക്ക് രാജ്യത്ത് അവതരിപ്പിച്ചു. 2025 ക...
ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ കാവസാക്കി ഇന്ത്യ പുതിയ 2025 നിഞ്ച 1100 എസ്എക്‌സ് സ്പോര്‍ട്സ് ടൂറര്‍ ബൈക്ക് രാജ്യത്ത് അവതരിപ്പിച്ചു. 2025 കാവസാക്കി നിഞ്ച 1100 എസ്എക്‌സ് ന് 13.49 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില. ഇത് നിരവധി നവീകരണങ്ങളോടെയാണ് വരുന്നത്.
ഇതില്‍ പ്രധാനം ഒരു വലിയ പവര്‍ട്രെയിന്‍ ആണ്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഡീലര്‍മാര്‍ പുതിയ സ്പോര്‍ട്സ് ടൂററിനായി ബുക്കിംഗ് ആരംഭിച്ചു. അടുത്ത വര്‍ഷം ആദ്യം ഡെലിവറികള്‍ ആരംഭിക്കും. 2025 കവാസാക്കി നിഞ്ച 1100 എസ്എക്‌സ് സ്പോര്‍ട്സ് ടൂററിന്റെ അഞ്ചാം തലമുറ ആണിത്.
മുമ്പത്തെ 1043 സിസി മോട്ടോറിനേക്കാള്‍ വലിയ 1099 സിസി ഇന്‍ലൈന്‍ 4-സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ് എഞ്ചിനിലാണ് ഇത് ഇപ്പോള്‍ വരുന്നത്. ഈ എഞ്ചിന്‍ 135 ബിഎച്ച്പി പവര്‍ ഉത്പാദിപ്പിക്കുന്നു, അതായത് 142 ബിഎച്ച്പിയില്‍ താഴെ. ടോര്‍ക്ക് 111 ബിഎച്ച്പിയില്‍ നിന്ന് 113 ബിഎച്ച്പിയായി ഉയര്‍ന്നു.
പുതിയ നിഞ്ച 1100 എസ്എക്‌സ് ഒരൊറ്റ മെറ്റാലിക് മാറ്റ് ഗ്രാഫൈറ്റ് സ്റ്റീല്‍ ഗ്രേ/മെറ്റാലിക് ഡയാബ്ലോ ബ്ലാക്ക് കളര്‍ സ്‌കീമില്‍ ലഭ്യമാകും.
Key words: Kawasaki India, New Bike, Ninja 1100 SX Sports Tourer Bike.
COMMENTS