Karnataka CM's letter to Kerala CM
ബംഗളൂരു: വയനാട് ഉരുപൊട്ടല്‍ ദുരിതബാധിതര്‍ക്ക് വീട് വച്ചുനല്‍കാമെന്ന് വാഗ്ദാനം നല്‍കിയിട്ടും കേരള സര്‍ക്കാരില്‍ നിന്ന് ഇതുവരെയും മറുപടി ലഭിച്ചില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇക്കാര്യം വിശദീകരിച്ച് സിദ്ധരാമയ്യ കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.
കേരള ചീഫ് സെക്രട്ടറി തലത്തിലും വിഷയം സംസാരിച്ചിരുന്നതായും വാഗ്ദാനം നടപ്പാക്കാന്‍ ഇപ്പോഴും തയ്യാര്‍ ആണെന്നും കത്തില്‍ സിദ്ധരാമയ്യ വ്യക്തമാക്കുന്നു.
ഇതുവരെ മറുപടി ലഭിക്കാത്ത സാഹചര്യത്തില്‍ പദ്ധതി നടപ്പാക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും എന്നിരുന്നാലും ഇപ്പോഴും വീട് നിര്‍മിക്കാനുള്ള സ്ഥലം പണം കൊടുത്ത് വാങ്ങാനും നിര്‍മാണം നടത്താനും തയ്യാറാണെന്നും കത്തില്‍ സിദ്ധരാമയ്യ വ്യക്തമാക്കുന്നു.
വയനാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി മേപ്പാടിയിലെ മുണ്ടൈക്ക, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്ക് 100 വീടുകള്‍ വെച്ച് നല്‍കാമെന്ന് കര്‍ണാടക സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിരുന്നു.
Keywords: Karnataka CM, Kerala CM, Wayanad landslide victims, Promise
 

 
							     
							     
							     
							    
 
 
 
 
 
COMMENTS