Kannada actress Shobitha Shivanna passed away
ഹൈദരാബാദ്: കന്നഡ നടി ശോഭിത ശിവണ്ണയെ (30) മരിച്ച നിലയില്‍ കണ്ടെത്തി. ഹൈദരാബാദിലെ വസതിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ടെലിവിഷന്‍ സീരിയലുകളിലൂടെ അഭിനയരംഗത്തെത്തിയ ശോഭിത കര്‍ണ്ണാടക സ്വദേശിനിയാണ്. വിവാഹത്തോടെയാണ് ഹൈദരാബാദിലെത്തിയത്. നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. കന്നഡ, തെലുങ്ക് സിനിമകളില്‍ സജീവമായി നില്‍ക്കുന്നതിനിടെയാണ് ഇപ്പോള്‍ മരണം സംഭവിച്ചിരിക്കുന്നത്.
Keywords: Shobitha Shivanna, Kannada, Telugu, Actress, Dies
COMMENTS