ആലപ്പുഴ: കളര്‍കോട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവുമായി ബന്ധപ്പെട്ട് കോടതിയില്‍ നല്‍ക...
ആലപ്പുഴ: കളര്‍കോട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവുമായി ബന്ധപ്പെട്ട് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വാഹനം ഓടിച്ച ഗൗരിശങ്കറെ പ്രതി ചേര്‍ക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആദ്യം കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം, വാഹനത്തിന്റെ ഉടമ ഷാമില്‍ ഖാന്‍ വിദ്യാര്‍ത്ഥിയില്‍ നിന്ന് ലൈസന്‍സ് വാങ്ങിയത് അപകട ശേഷമെന്ന് വിവരം. അപകടത്തില്‍ മരിച്ച അബ്ദുല്‍ ജബ്ബാറിന്റെ ലൈസന്‍സാണ് കാറുടമ സഹോദരനില്‍ നിന്ന് വാങ്ങിയത്. വിദ്യാര്‍ത്ഥികള്‍ക്ക് ലൈസന്‍സുണ്ടോയെന്ന് പരിശോധിക്കാതെയാണ് ഷാമില്‍ ഖാന്‍ വാഹനം നല്‍കിയതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. കാറുടമ ഗൂഗിള്‍പേ വഴി പണം വാങ്ങിയതായി പൊലീസ് കണ്ടെത്തിയെന്ന് ആലപ്പുഴ ആര്‍ടിഒ ദിലു കെ വ്യക്തമാക്കി. എന്നാല്‍ റെന്റ് എ ക്യാബിനുള്ള ലൈസന്‍സ് വാഹന ഉടമയ്ക്ക് ഇല്ല. നിയമ വിരുദ്ധമായി റെന്റ് എ ക്യാബ് നല്‍കിയതിനാല്‍ ആര്‍സി ബുക്ക് റദ്ദാക്കുമെന്നും വാഹന ഉടമയ്‌ക്കെതിരെ പ്രൊസിക്യൂഷന്‍ നടപടി ഉണ്ടാകുമെന്നും കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും ആര്‍ടിഒ അറിയിച്ചു.
Key Words: Kalarcode Accident, Accused, RC Book, RTO
COMMENTS