ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഒരു രാജ്യം ഒന്നിച്ച് തിരഞ്ഞെടുപ്പ് ഭരണഘടന ഭേദഗതി ബില്ലിനെ കുറിച്ച് പഠിക്കാനുള്ള സംയുക്ത പാര്‍ലമെന്റ...
ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഒരു രാജ്യം ഒന്നിച്ച് തിരഞ്ഞെടുപ്പ് ഭരണഘടന ഭേദഗതി ബില്ലിനെ കുറിച്ച് പഠിക്കാനുള്ള സംയുക്ത പാര്‍ലമെന്ററി സമിതിയിലേക്കുള്ള (ജെപിസി) കോണ്‍ഗ്രസ് അംഗങ്ങളുടെ പട്ടികയില്‍ പ്രിയങ്ക ഗാന്ധിയും മനീഷ് തിവാരിയുമുണ്ടെന്ന് സൂചന.
പാര്‍ലമെന്റിലെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് രണ്‍ദീപ് സിങ് സുര്‍ജേവാലയെയും സുഖ്ദേവ് ഭഗത് സിങ്ങിനെയും കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി.
സാകേത് ഗോഖലെയും കല്യാണ്‍ ബാനര്‍ജിയുമാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്നും ജെപിസി അംഗങ്ങളാവുക.
നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ ലോക്സഭയില്‍ അവതരിപ്പിച്ച ബില്ലിന്മേല്‍ മണിക്കൂറുകളോളം രൂക്ഷമായ വാദപ്രതിവാദമാണു നടന്നത്.
Key Words: Priyanka Gandhi, One Nation One Election, Bill, JPC
COMMENTS