ന്യൂഡല്‍ഹി: വ്യാജ സ്ത്രീധനപീഡന ആരോപണത്തില്‍ ബെംഗളൂരുവില്‍ ഐ.ടി ജീവനക്കാരന്‍ ആത്മഹത്യ ചെയ്തതിനു പിന്നാലെ, രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി....
ന്യൂഡല്‍ഹി: വ്യാജ സ്ത്രീധനപീഡന ആരോപണത്തില്‍ ബെംഗളൂരുവില്‍ ഐ.ടി ജീവനക്കാരന്‍ ആത്മഹത്യ ചെയ്തതിനു പിന്നാലെ, രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. സ്ത്രീധന നിരോധനനിയമം ദുരുപയോഗം ചെയ്യുന്നതിനെതിരേ കടുത്ത വിമര്‍ശനമാണ് സുപ്രീംകോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായത്. വ്യക്തിപരമായ പകപോക്കലിന് നിയമം ഉയോഗിക്കുന്നുവെന്നും ഭര്‍ത്താവിനും ഭര്‍തൃ കുടുംബാംഗങ്ങള്‍ക്കുമെതിരേ ഇതിലൂടെ കള്ളക്കേസുകള്‍ നല്‍കുന്നുവെന്നും കോടതി വിമര്‍ശിച്ചു.
തമിഴ്‌നാട്ടിലെ ജോളാര്‍പേട്ടിലെ റെയില്‍വേ ഉദ്യോഗസ്ഥനായ ഭര്‍ത്താവിനും കുടുംബത്തിനും എതിരേ ഭാര്യ നല്‍കിയ കേസ് പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം. ജസ്റ്റിസ് ബി.വി.നാഗരത്‌ന, എന്‍.കോടീശ്വര്‍ സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഇത്തരം കേസുകള്‍ പരിഗണയില്‍ വന്നാല്‍ ജുഡീഷ്യല്‍ റിവ്യൂ വേണമെന്നും മതിയായ തെളിവുകള്‍ ഇല്ലെങ്കില്‍ കേസ് തള്ളിക്കളയണമെന്നും കീഴ് കോടതികള്‍ക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കി.
വ്യാജ സ്ത്രീധനപീഡന ആരോപണത്തില്‍ അതുല്‍ സുഭാഷ് എന്ന 34 കാരനാണ് ബെംഗളൂരുവില്‍ കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തിരുന്നു. രാജ്യത്താകെ ശ്രദ്ധപിടിച്ചുപറ്റിയ സംഭവമായിരുന്നു അത്. താന്‍ നേരിട്ട പീഡനങ്ങള്‍ വിവരിക്കുന്ന വീഡിയോ എക്‌സില്‍ പങ്കുവെച്ച ശേഷമായിരുന്നു ആത്മഹത്യ. 24 പേജുള്ള കത്തെഴുതി വെച്ചായിരുന്നു യുവാവ് ജീവനൊടുക്കിയത്. ഭാര്യയും ഭാര്യവീട്ടുകാരും മാനസികമായി പീഡിപ്പിച്ചെന്ന് സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തില്‍ അതുല്‍ പറഞ്ഞു.
Key Words: IT employee, Suicide, Bengaluru, Supreme Court
COMMENTS