തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന നാല് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത നിലനില്‍ക്കുന്നതിനാല്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന നാല് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത നിലനില്‍ക്കുന്നതിനാല്‍ വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ ശക്തിപ്പെട്ടേക്കും.
അതേസമയം കനത്ത മഴയില്‍ നീരൊഴുക്ക് ശക്തമായതിനെത്തുടര്‍ന്ന് കല്ലട (പരപ്പാര്‍) അണക്കെട്ടിലെ ജലനിരപ്പ് പൂര്‍ണസംഭരണശേഷിയിലേക്ക് അടുക്കുന്നു.115.82 മീറ്റര്‍ സംഭരണശേഷിയുള്ള അണക്കെട്ടില്‍ വെള്ളിയാഴ്ച വൈകീട്ട് ജലനിരപ്പ് 114.53 മീറ്ററിലെത്തി. മൂന്നു ഷട്ടറുകളും അഞ്ചുസെന്റീമീറ്റര്‍ വീതം ഉയര്‍ത്തും. ഘട്ടംഘട്ടമായി 60 സെന്റീമീറ്റര്‍വരെ ഉയര്‍ത്താനാണ് അനുമതിയുള്ളത്. മണിക്കൂറില്‍ നാലുസെന്റീമീറ്റര്‍ എന്ന തോതില്‍ അണക്കെട്ടിലേക്ക് വൃഷ്ടിപ്രദേശങ്ങളില്‍നിന്ന് വെള്ളം ഒഴുകിയെത്തുന്നുണ്ട്.
Key Words: Rain alert, Kerala Weather Update
COMMENTS