തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് നല്‍കിയ മൊഴിയില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരേ പരാതിയുമായി ഇന്റലിജന്റ്സ് വിഭാഗം മ...
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് നല്‍കിയ മൊഴിയില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരേ പരാതിയുമായി ഇന്റലിജന്റ്സ് വിഭാഗം മേധാവി പി വിജയന്‍.
സ്വര്‍ണ്ണക്കടത്തില്‍ തനിക്ക് ബന്ധമുണ്ടെന്ന തരത്തില്‍ അജിത് കുമാര്‍ നല്‍കിയ മൊഴി പച്ചക്കള്ളമാണെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് ഇന്റലിജന്റ്സ് വിഭാഗം മേധാവി പി വിജയന്‍ ഡി ജി പിക്ക് നല്‍കിയ പരാതി തുടര്‍ നടപടികള്‍ക്കായി സര്‍ക്കാരിന് കൈമാറി.
കരിപ്പൂരിലെ സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുമായി പി വിജയന് ബന്ധമുണ്ടെന്ന് എസ് പി സുജിത് ദാസ് തന്നോട് പറഞ്ഞിട്ടുണ്ടെന്നാണ് എഡിജിപി, ഡിജിപി എസ് ദര്‍വേഷ് സാഹിബിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സമിതിക്ക് മുന്നില്‍ മൊഴി നല്‍കിയത്.
എന്നാല്‍ സുജിത് ദാസ് ഇക്കാര്യം നിഷേധിച്ചിരുന്നു. നേരത്തേ അജിത്കുമാറിനെതിരേ പി വി അന്‍വര്‍ എം എല്‍ എ ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഡിജിപി എസ് ദര്‍വേഷ് സാഹിബ് നേതൃത്വം നല്‍കുന്ന അന്വേഷണ സമിതിയെ നിയോഗിച്ചിരുന്നു.
Key Words: Intelligence chief P Vijayan, ADGP MR Ajith Kumar
COMMENTS