ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഡി. ഗുകേഷിന് ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് കീരീടം. ഈ നേട്ടത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ഗുകേഷ്. ലോക...
ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഡി. ഗുകേഷിന് ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് കീരീടം. ഈ നേട്ടത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ഗുകേഷ്. ലോക ചാമ്പ്യന്‍ പട്ടം ചൂടുമ്പോള്‍ ഗുകേഷിന്‍റെ പ്രായം 18 വയസ് മാത്രമാണ്.
വാശിയേറിയ പോരാട്ടത്തില്‍ മുന്‍ ചാമ്പ്യനായ ചൈനയുടെ ഡിങ് ലിറനെയാണ് ഗുകേഷ് പരാജയപ്പെടുത്തിയത്. 14ാം റൗണ്ട് പോരാട്ടത്തിലാണ് ഏഴര പോയിന്റെന്ന വിജയ സംഖ്യ ഗുകേഷ് തൊട്ടത്. വിശ്വനാഥന്‍ ആനന്ദിന് ശേഷം ലോക ചെസ്സ് ചാമ്പ്യനാകുന്ന ഇന്ത്യന്‍ താരമാണ് ഗുകേഷ്.
Key Words: Indian Grandmaster D. Gukesh, World Chess Championship
COMMENTS