ന്യൂഡല്‍ഹി: വിമത സേനയുടെ വന്‍ ആക്രമണത്താല്‍ പ്രശ്‌നബാധിതമായ സിറിയയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് ഇന്ത്യ പൗരന്മാരോട് അഭ്യര്‍ത്ഥിച...
ന്യൂഡല്‍ഹി: വിമത സേനയുടെ വന്‍ ആക്രമണത്താല്‍ പ്രശ്‌നബാധിതമായ സിറിയയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് ഇന്ത്യ പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു.
'സിറിയയില്‍ നിലവിലുചര്യം കണക്കിലെടുത്ത്, കൂടുതല്‍ അറിയിപ്പ് ഉണ്ടാകുന്നതുവരെ സിറിയയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കാന്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നു.' വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച അറിയിപ്പ് പുറപ്പെടുവിച്ചു.
സാധ്യമായവര്‍, ലഭ്യമായ ഏറ്റവും നേരത്തെയുള്ള വാണിജ്യ വിമാനങ്ങളില്‍ ഇന്ത്യയിലേക്ക് പുറപ്പെടാനും വിദേശകാര്യ മന്ത്രാലയം നിര്‍ദ്ദേശിക്കുന്നുണ്ട്. മറ്റുള്ളവരോട് അവരുടെ സുരക്ഷയെക്കുറിച്ച് പരമാവധി മുന്‍കരുതല്‍ നിരീക്ഷിക്കാനും യാത്രകള്‍ പരമാവധി പരിമിതപ്പെടുത്താനും അഭ്യര്‍ത്ഥിച്ചു.
Key words: India, Syria
COMMENTS