തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്നും തന്നെ മാറ്റി നിര്‍ത്തിയെന്ന് കാട്ടി ചാണ്ടി ഉമ്മന്‍ എംഎല്‍എ രംഗത്തി. അതൃപ്തി പ...
തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്നും തന്നെ മാറ്റി നിര്‍ത്തിയെന്ന് കാട്ടി ചാണ്ടി ഉമ്മന്‍ എംഎല്‍എ രംഗത്തി. അതൃപ്തി പരസ്യമാക്കിയ ചാണ്ടി ഉമ്മന്‍ തനിക്ക് ചുമതലകള്‍ നല്‍കാതെ മാറ്റിനിര്‍ത്തിയെന്നാണ് ആരോപിക്കുന്നത്.
എല്ലാവര്‍ക്കും ചുമതലകള്‍ നല്‍കി, തനിക്ക് ചുമതല തന്നില്ല. അന്ന് പറയേണ്ടെന്ന് കരുതിയതാണ്. ഇപ്പോഴും കൂടുതല്‍ കാര്യങ്ങള്‍ ഒന്നും പറയുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രചരണത്തിനായി ഒരു ദിവസം മാത്രമാണ് പാലക്കാട് പോയത്. എല്ലാവരെയും ഒന്നിച്ചു നിര്‍ത്തി നേതൃത്വം മുന്നോട്ടു പോകണമെന്നും
പാര്‍ട്ടി പുനഃസംഘടനയില്‍ യുവാക്കള്‍ക്ക് പ്രാതിനിധ്യം കിട്ടണമെന്നും അദ്ദേഹം പറഞ്ഞു.
Key Words: Palakkad By-Election Campaign, Chandi Oommen
COMMENTS