ആലപ്പുഴ: ഭര്‍ത്താവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭാര്യ അടക്കം നാലുപേര്‍ പിടിയില്‍. ഭാര്യവീട്ടിലെത്തിയ ഭര്‍ത്താവിനെ മര്‍ദ്ദിച്ച് കൊല...
ആലപ്പുഴ: ഭര്‍ത്താവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭാര്യ അടക്കം നാലുപേര്‍ പിടിയില്‍. ഭാര്യവീട്ടിലെത്തിയ ഭര്‍ത്താവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ഉള്‍പ്പെടെ നാലുപേരെ തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. ഹരിപ്പാട് ആറാട്ടുപുഴ പെരുമ്പള്ളി പുത്തന്‍പറമ്പില്‍ വീട്ടില്‍ നടരാജന്റെ മകന്‍ വിഷ്ണു(34) കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്.
തറയില്‍ കടവ് തണ്ടാശേരില്‍ വീട്ടില്‍ ആതിര, ബന്ധുക്കളായ ബാബുരാജ്,പത്മന്‍, പൊടിമോന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വിഷ്ണു ഭാര്യ ആതിരയുമായി പിണങ്ങി കഴിയുകയായിരുന്നു.
വിഷ്ണുവിന് ഒപ്പം ഉണ്ടായിരുന്ന കുഞ്ഞിനെ കഴിഞ്ഞദിവസം രാത്രിയില്‍ ആതിരയെ ഏല്‍പ്പിക്കുന്നതിനായി തറയില്‍ കടവിലുള്ള ഭാര്യവീട്ടില്‍ ചെന്ന വിഷ്ണുവിനെ ആതിരയും ബന്ധുക്കളും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വിഷ്ണുവിന്റെ ബന്ധു കിഷോറിനും മര്‍ദ്ദനത്തില്‍ പരിക്കേറ്റു.
മര്‍ദ്ദനമേറ്റ് കുഴഞ്ഞുവീണ വിഷ്ണുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണപ്പെട്ടു. തലയ്‌ക്കേറ്റ അടിയാണ് മരണകാരണം. തൃക്കുന്നപ്പുഴ ഇന്‍സ്‌പെക്ടര്‍ ഷാജിമോന്‍, എസ് ഐ അജിത്ത്,ശ്രീകുമാര്‍, എ എസ് ഐ ഗോപകുമാര്‍, വിനോദ്, സീനിയര്‍ സി പി ഒമാരായ ശ്യാം,ഷിജു, ശരത്,ഇക്ബാല്‍,സജീഷ്,സി പി ഒ സഫീര്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Key Words: Alappuzha, Murder, Wife Arrest
COMMENTS